എഡിറ്റര്‍
എഡിറ്റര്‍
എക്‌സ്പീരിയ ടാബ്‌ലെറ്റുകളുടെ വില്‍പ്പന നിര്‍ത്തിവെയ്ക്കുന്നു
എഡിറ്റര്‍
Friday 5th October 2012 5:13pm

ടോക്കിയോ: സോണി തങ്ങളുടെ എക്‌സ്പീരിയ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളുടെ വില്‍പ്പന നിര്‍ത്തി വെയ്ക്കാന്‍ പോകുന്നു. ലോഞ്ച് കഴിഞ്ഞ് ഓരു മാസത്തിനുള്ളിലാണ് സോണി ഈ തീരുമാനമെടുക്കുന്നത്.

Ads By Google

ടാബ് ലെറ്റിന്റെ സ്‌ക്രീനിനും കെയ്‌സിനും വാട്ടര്‍ ഡാമേജ് സംഭവിക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തി വെയ്ക്കുന്നതെന്ന് സോണി എക്‌സിക്യൂട്ടീവ്‌സ് വിശദീകരിച്ചു.

വെള്ളത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള ടാബ്‌ലെറ്റ് ആയിരുന്നു സോണി ഉദ്ദേശിച്ചിരുന്നത്. നിര്‍മ്മാണത്തില്‍ സംഭവിച്ച അപാകതകള്‍ കാരണമാണ് സോണിക്ക് ഈ ഉദ്ദേശം നടപ്പിലാക്കാന്‍ കഴിയാഞ്ഞത് എന്ന് സോണിയുടെ വക്താവ് നോറിക്കോ ഷോജി പറഞ്ഞു. വീണ്ടും ഒരു പരിഷ്‌കരണം നടത്തുന്നതിനെക്കുറിച്ച് സോണി ആലോചിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോണിയുടെ ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റുകള്‍ സെപ്തംബര്‍ 7 ന് വില്‍പ്പന തുടങ്ങി. സോണിയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റ് സ്മാര്‍ട്ട്‌ഫോണിനെ പോലെയുള്ളതാണ്. ആപ്പിളിന് ഒരു മത്സരത്തിനുള്ള സാധ്യതകളാണ് സോണി തുറന്ന് വെയ്ക്കുന്നത്.

Advertisement