താരങ്ങളുടെ സൗന്ദര്യവും ശാരീരികഗുണവും കൃത്രിമം: ദീപിക പദുക്കോണ്‍
Movie Day
താരങ്ങളുടെ സൗന്ദര്യവും ശാരീരികഗുണവും കൃത്രിമം: ദീപിക പദുക്കോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2013, 11:25 am

[]2012 ലെ സുന്ദരികളായ 50 താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ദീപിക പദുക്കോണിന് അഭിനന്ദനപ്രവാഹങ്ങളോടും പ്രശംസയോടുമൊന്നും വലിയ താത്പര്യമില്ല.

അതുമാത്രമല്ല നടിമാരുടെ മുഖസൗന്ദര്യവും ശാരീരിക സൗന്ദര്യവും കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതാണെന്നാണ് താരം പറയുന്നത്. []

മേക്കപ്പിന്റേയും മറ്റ് ബ്യൂട്ടിടിപ്‌സുകളുടെയും സഹായത്തോ ടെയാണ് താരങ്ങള്‍ സുന്ദരന്‍മാരും സുന്ദരികളുമാകുന്നത്. അതിന്റെ വലിയൊരു പങ്ക് തന്നെ എല്ലാ താരങ്ങളുടേയും സൗന്ദര്യത്തിന്റെ പിന്നില്‍ ഉണ്ടെന്നും ദീപിക പറയുന്നു.

അഭിനന്ദനങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് എനിയ്ക്ക് ഇപ്പോഴും അറിയില്ല. അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും അതിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നോ ഞാന്‍ ചിന്തിക്കാറില്ല.

ആരെങ്കിലും എന്നെ പുകഴ്ത്തി നല്ല വാക്ക് പറഞ്ഞാല്‍ അത് കേള്‍ക്കും അല്ലാതെ അതിനോട് വലിയ തോതില്‍ പ്രതികരിക്കാറില്ല.

ഓം ശാന്തി ഓം, കോക്ക്‌ടെയില്‍, ലൗ ആജ്കല്‍, ഹൗസ് ഫുള്‍ എന്നീ ചിത്രങ്ങള്‍ കണ്ട് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. അവര്‍ എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടിട്ടാണ് വിളിച്ചാണ്. അല്ലാതെ എന്റെ സൗന്ദര്യം കണ്ടിട്ടല്ല.

ആളുകള്‍ക്ക് എന്നെ കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയുള്ളൂ. അത് എന്റെ ഇന്റര്‍വ്യൂകള്‍ കണ്ടിട്ടാണ്. അല്ലാതെ ഞാന്‍ ആരാണെന്ന് അവര്‍ക്ക് അറിയില്ല. എന്നാല്‍ കൃത്രിമമായ സൗന്ദര്യത്തെ ആരാധിക്കുന്ന ചിലരുണ്ട്- ദീപിക പറയുന്നു.