സെയ്ഫ് അലിഖാന്‍ തനിക്ക് അനുയോജ്യനായ നായകനാണെന്ന് ബോളീവുഡ് താരം ദീപിക പദുകോണ്‍. റേസ് 2 എന്ന സിനിമയില്‍ തങ്ങളുടെ കെമിസ്ട്രി മികച്ചതായിരുന്നെന്നും ദീപിക പറയുന്നു.

Ads By Google

Subscribe Us:

റേസ് 2 വളരെ ഗ്ലാമറസ് ആയ ചിത്രമാണ്. കൂടാതെ ആക്ഷന്‍ ത്രില്ലറുമാണ്. ഈ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് എന്നെ പറ്റി  അഭിമാനം തോന്നി.- ദീപിക പറഞ്ഞു.

ബേബി ഗാര്‍ണിയര്‍ എന്ന സ്‌കിന്‍ക്രീമിന്റെ ഉദ്ഘാടനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പദുകോണ്‍.

വളരെ നല്ല അനുഭവമായിരുന്നു റേസ് 2 വിന്റെ ചിത്രീകരണ സമയത്ത്. എല്ലാവരുടെയും ഭാഗത്ത് നിന്നും നല്ല സഹകരണം ലഭിച്ചു. ഈ സിനിമക്ക് ഞാന്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. കുറച്ച് റിസ്‌ക് എടുത്താണ് ചിത്രത്തില്‍ അഭിനയിച്ചത്. എനിക്ക് വളരെ യോജിച്ച തലത്തിലായിരുന്നു സെയ്ഫിന്റെ അഭിനയവും.- ദീപിക വ്യക്തമാക്കി

സിനിമയിലെ തന്റെ സൗന്ദര്യത്തെ കുറിച്ചും ദീപിക മനസ്സു തുറന്നു. തികച്ചും പ്രകൃതി പരമായ ടിപ്‌സ് ആണ് ഞാന്‍ ഉപയോഗിക്കുന്നത്. വെള്ളം ധാരളമായി കുടിച്ചും ഉറക്കത്തിന് കൃത്യസമയം പാലിച്ചുമാണ് ഞാന്‍ ആരോഗ്യം സംരക്ഷിക്കുന്നത്.

എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. എല്ലാ ബ്രാന്‍ഡ് ഉല്‍പന്ന്ങ്ങളെയും ഞാന്‍ അംഗീകരിക്കാറുണ്ട്. അത് എന്റെ വ്യക്തിത്വമാണെന്നും ദീപിക പറയുന്നു.