മുംബൈ: സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ക്ക് ഉപദേശവുമായി എത്തുന്ന സൈബര്‍ ആങ്ങളമാര്‍ക്ക് ഒരിക്കലും ഒരു പഞ്ഞവുമില്ല. പ്രിയങ്കാ ചോപ്രയും ദിപിക പദുക്കോണും അമല പോളും ഫാത്തിമയുമടക്കമുള്ള താരങ്ങളെല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ ഇരകളായിരുന്നു. മിക്കപ്പോഴും താരങ്ങളുടെ വസ്ത്രത്തിന്റെ അളവായിരിക്കും സൈബര്‍ ആങ്ങളമാരെ ചൊടിപ്പിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം ദിപിക പദുകോണിനെതിരെ വീണ്ടും സോഷ്യല്‍ മീഡിയ രംഗത്തിറങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ദിപിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചിത്രമാണ് ട്രോളുകള്‍ക്ക് കാരണം. ദിപികയുടെ മെലിഞ്ഞ ശരീരമാണ് സോഷ്യല്‍ മീഡിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. നന്നായി ഭക്ഷണം കഴിക്കാനും നഷ്ടപ്പെട്ടുപോയ ന്യൂട്ട്രീഷന്‍ വീണ്ടെടുക്കാനുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. വാനിറ്റി ഫെയര്‍ മാഗസിനു വേണ്ടി എടുത്ത ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദിപികയ്‌ക്കെതിരെ സ്‌കിന്നി ഷെയിം കമന്റുകളുമാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

@vanityfair @vanityfairuk

A post shared by Deepika Padukone (@deepikapadukone) on

കറുത്ത ഗൗണ്‍ ധരിച്ചാണ് ദിപിക ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്തിരിക്കുന്ന ചിത്രത്തില്‍ വളരെ ഡാര്‍ക്കായ മൂഡാണ് ക്രീയേറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ താരം ലിപ്സ്റ്റിക്ക് പോലുള്ള മേക്ക് അപ്പ് വസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ചിട്ടുമില്ല. ചിത്രത്തിന്റെ കീഴെ വരുന്ന കമന്റുകളില്‍ മിക്കതും ദിപികയ്ക്ക് നല്ല ഭക്ഷണ ക്രമം ഉപദേശിക്കുന്നവയാണ്.

താരം സ്ലിമ്മാവാനും സൈസ് സീറോ ആവാനും പട്ടിണി കിടക്കുകയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനെതിരെ ദിപിക ഇതുവരേയും പ്രതികരിച്ചിട്ടില്ല.

@deepikapadukone in @graff for #VanityFairOnJewellery. More pics at the link in or bio. Photo by @professor_ohlsson

A post shared by Vanity Fair UK (@vanityfairuk) on