എഡിറ്റര്‍
എഡിറ്റര്‍
ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ദീപികാ കുമാരിക്ക് വെള്ളി
എഡിറ്റര്‍
Sunday 23rd September 2012 3:44pm

ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ റിക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരിക്ക് വെള്ളി മെഡല്‍.

ലോക ഒന്നാം നമ്പര്‍ താരമായ ദക്ഷിണ കൊറിയയുടെ ബോബെ കിയോട്‌ ശക്തമായ പോരാട്ടത്തിനൊടുവില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. സ്‌കോര്‍ 4-6.

Ads By Google

ആദ്യ രണ്ട് സെറ്റുകള്‍ 26-23, 27-25 എന്ന നിലയില്‍ സ്വന്തമാക്കിയ ദീപിക സ്വര്‍ണപ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകള്‍ 28-24, 26-23 എന്ന നിലയില്‍ നേടിയ കൊറിയന്‍ താരം അവസാന സെറ്റ് 25-26 ന് നേടി വിജയിക്കുകയായിരുന്നു.

അമേരിക്കയുടെ ജെന്നിഫര്‍ നിക്കോള്‍സിനെ പരാജയപ്പെടുത്തിയാണ് ദീപിക ഫൈനലിലെത്തിയത്.

Advertisement