Categories

നന്മയുടെ പ്രകാശം



deepawali-in-keralaദീപാവലി ഇന്ന്

ആകാശത്ത് ഒരായിരം വെളിച്ചപ്പൂത്തിരികള്‍ കത്തുന്നു. ഭൂമിയില്‍ മനുഷ്യര്‍ നക്ഷത്രങ്ങളെ പോലെ ചിരിക്കുന്നു. നന്മയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ഇന്ന്. തിന്മക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മയാണ് ദീപാവലി ആഘോഷം. ശബ്ദവും മധുരവും ഒത്തു ചേരുമ്പോള്‍ ദീപനാളങ്ങളുടെ തിളക്കം കൂടുന്നു. ഉത്തരേന്ത്യയിലാണ് പ്രധാനമായും ദീപാവലി ആഘോഷിക്കുന്നത്. മധുരം പങ്ക് വെച്ചും പടക്കം പൊട്ടിച്ചും കേരളീയരും ആഘോഷത്തില്‍ പങ്ക് ചേരുന്നുണ്ട്.

മഹാവിഷ്ണു അസുരചക്രവര്‍ത്തിയായ നരകാസുരനെ വധിച്ച് ഭൂമീദേവിയെ രക്ഷിച്ചതിന്റെ ആഹ്ലഌദസൂചകമായിട്ടാണ് പ്രധാനമായും ദീപാവലി ആഘോഷിക്കുന്നത്. മറ്റു ചിലര്‍ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയതിന്റെയും രാവണവധാനന്തരം അയോധ്യയിലെത്തിയ രാമന് ദീപാലങ്കാരത്തോടെ സ്വീകരണം നല്‍കിയതിന്റെയും സ്മരണക്കായും ഈ ദിനം ആഘോഷിക്കുന്നു. ജൈനമത വിശ്വാസപ്രകാരം മഹാവീരനിര്‍വാണവുമായി ബന്ധപ്പെട്ടാണ് ദീപാവലിയെക്കുറിച്ചുള്ള വിശ്വാസം.

കേരളത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ദീപാവലി പലഹാരങ്ങള്‍ വിപണി കൈയ്യടക്കിയിരുന്നു. ഉത്തരേന്ത്യക്കാരുടെ ഇഷ്ട പലഹാരമായ സോഹന്‍ കേക്കുകളാണ് ഇത്തവണ ബേക്കറികളിലെ സ്‌പെഷല്‍. കിലോക്ക് 200 രൂപയാണ് വില. പാല്‍ പേഡ ഇനത്തില്‍ പെടുന്ന മാംഗോ ബര്‍ഫി, ചോക്ലേറ്റ് ബര്‍ഫി, സ്‌ട്രോബറി ബര്‍ഫി, സ്‌ട്രോബറി റോള്‍ എന്നിവയും കശുവണ്ടി കൊണ്ടുള്ള വിഭവങ്ങളായ കാജു കത്‌ലി, കാജു പിസ്തറോള്‍, കാജു ബര്‍ഫി, കാജു അംഗീര്‍ ബര്‍ഫി എന്നിവയും വിപണിയിലുണ്ട്. ഇവ കൂടാതെ വിവിധയിനം ലഡു, ഹല്‍വകള്‍, ജിലേബി, ക്രീംറോള്‍, മൈസൂര്‍ പാക്ക്, മോം താള്‍, സോന്‍പപ്പട്, രസഗുള എന്നിവക്കും ആവശ്യക്കാര്‍ ഏറെയാണ്. കാജു അംഗീര്‍ ബര്‍ഫിക്ക് കിലോയ്ക്ക് 400 രൂപയാണ് വില.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.