എഡിറ്റര്‍
എഡിറ്റര്‍
‘ ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലെവലേശം ഇല്ല.’; മംഗളം ചാനലില്‍ നിന്നും വയനാട് റിപ്പോര്‍ട്ടറും രാജി വച്ചു
എഡിറ്റര്‍
Friday 31st March 2017 12:09am

കല്‍പ്പറ്റ: ചാനല്‍ സി.ഇ.ഒ അജിത് കുമാറിന്റെ കുറ്റസമ്മതത്തിനു പിന്നാലെ മംഗളം ചാനലില്‍ കൂട്ട രാജി. കോഴിക്കോട് ബ്യൂറോ ഡെപ്യൂട്ടി എഡിറ്റര്‍ എം.എം രാഗേഷിനു പിന്നാലെ മംഗളം ചാനല്‍ വയനാട് റിപ്പോര്‍ട്ടര്‍ ദീപക് മലയമ്മയും രാജി വച്ചു. ഫെയ്‌സ്ബു്ക്കിലൂടെ ചാനലിനെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ദീപക് രാജിവച്ചത്.

‘ ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലെവലേശം ഇല്ല. പണി അറിയാം അന്നം മുട്ടില്ലെന്ന് നല്ല ബോധ്യവുമുണ്ട്.’ എന്നു പറഞ്ഞാണ് ദീപകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ബോംബ് വര്‍ഷിക്കുന്നത് കണ്ടു നില്‍ക്കാന്‍ ത്രാണിയില്ലെന്നും അതുകൊണ്ട് നിര്‍ത്തുകയാണെന്നുമാണ് ദീപക് പോസ്റ്റില്‍ കുറിക്കുന്നത്.

ദീപക് മലയമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വളരെ അധികം നന്ദി.
ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലെവലേശം ഇല്ല. പണി അറിയാം അന്നം മുട്ടില്ലെന്ന് നല്ല ബോധ്യവുമുണ്ട്..
ബോംബ് വര്‍ഷിക്കുന്നത് കണ്ടു നില്‍ക്കാന്‍ ത്രാണിയില്ല
അതോണ്ട് നിര്‍ത്തി.
നന്ദി .

Advertisement