തിരുവനന്തപുരം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കേസിലെ സാക്ഷി ദീപക് കുമാര്‍. തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദീപക് കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്നും ദീപക് പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ കൊലപാതകം നടന്നിട്ടുണ്ടെന്നും ഡി.വൈ.എസ്.പി അശോക് കുമാറിനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നം ദീപക് കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. ദിലീപ് രാഹുലന്‍ ഒരു കേന്ദ്രമന്ത്രിയെ സ്വാധീനിച്ചാണ് അശോക് കുമാറിനെ സ്ഥലം മാറ്റിയതെന്ന് ദീപക് ആരോപിച്ചിരുന്നു.

നേരത്തെ കേസില്‍ പിണറായി വിജയനെതിരെ ദീപക് സി.ബി.ഐക്ക് രേഖാമൂലം മൊഴി നല്‍കിയിരുന്നു.