എഡിറ്റര്‍
എഡിറ്റര്‍
മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും
എഡിറ്റര്‍
Wednesday 10th October 2012 5:00pm

മുംബൈ: സല്‍മാന്‍ റുഷ്ദിയുടെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രഡ്രണ്‍ എന്ന നോവലിനെ ആസ്പദമാക്കി ദീപ മേഹ്ത സംവിധാനം ചെയ്ത സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യും. സിനിമയ്ക്ക് ഇന്ത്യയില്‍ ഡിസ്ട്രിബ്യൂട്ടറെ കിട്ടാത്തതിനെ തുടര്‍ന്ന് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കല്ലെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍. പി.വി.ആര്‍ പിക്‌ചേഴ്‌സാണ് സിനിമയെ തിയേറ്ററിലെത്തിക്കുന്നത്.

Ads By Google

ചിത്രത്തില്‍ സല്‍മാന്‍ റുഷ്ദിയുടെ വോയ്‌സ് ഓവര്‍ നിരോധിക്കണമെന്ന ആവശ്യവും നേരത്തേ സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ദീപ മേഹ്ത തയ്യാറായിരുന്നില്ല. റുഷ്ദിയുടെ വോയ്‌സ് ഓവറോടുകൂടിയാണ് ചിത്രം എത്തുന്നത്. ഡിസംബറിലാവും മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍സ് തിയേറ്ററുകളിലെത്തുക.

ചിത്രത്തില്‍ സല്‍മാന്‍ റുഷ്ദിയെ പങ്കാളിയാക്കിയതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് സല്‍മാന്‍ റുഷ്ദി.

സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകയായ ദീപ മേഹ്തയും സല്‍മാന്‍ റുഷ്ദിയും പറഞ്ഞു.

കോളനിവത്കരണവും സ്വാതന്ത്ര്യ സമരവും, ഇന്ത്യാവിഭജനവുമൊക്കെയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

സലിം സിനയ് എന്ന കേന്ദ്രകഥാപാത്രത്തിലൂടെ മുന്നോട്ട് പോകുന്ന കഥയുടെ ദൃശ്യാവിഷ്‌കാരത്തില്‍ ശ്രിയാ ശരണ്‍, ശബാന അസ്മി, അനുപം ഖേര്‍, സീമാ വിശ്വാസ്, സിദ്ധാര്‍ത്ഥ്, രാഹുല്‍ ബോസ്, സോഹാ അലിഖാന്‍, ഷഹാനാ ഗോസാമി, ദര്‍ശീല്‍ സഫാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1980 ല്‍ സല്‍മാന്‍ റുഷ്ദിക്ക് ബുക്കര്‍ പ്രൈസ് നേടിക്കൊടുത്ത നോവലാണ് മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍.

Advertisement