ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണസമയത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വനം മന്ത്രി സി. ശ്രീനിവാസന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സത്യവാസ്ഥ തെളിയിക്കാന്‍ ജയലളിതയുടെ അനന്തിരവള്‍ ദീപാ ജയകുമാര്‍ കോടതിയെ സമീപിക്കുന്നു.

‘മരണം കഴിഞ്ഞ് ഒന്‍പത് മാസത്തിനുശേഷം പെട്ടന്നുള്ള ഈ വെളിപ്പെടുത്തല്‍ എന്തുകൊണ്ടാണ്? സംശയാസ്പദമായി എന്തോ ഉണ്ട്. ആരോഗ്യത്തെ കുറിച്ച് കള്ളം പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനാണെന്ന് പറഞ്ഞു. നുണ പറയുന്നതിന് ആരാണ് അയാളോട് പറഞ്ഞത്? ‘ദീപ ചോദിച്ചു.

ജയയുമായുള്ള മുഴുവന്‍ സത്യവും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സത്യം പൂര്‍ണമായി വെളിപ്പെടുന്നതിനായി താന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും ദീപ പറഞ്ഞു.


Also Read പ്രതിഷേധം അനുവദിക്കില്ല; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ്


തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്ന വാദങ്ങള്‍ കള്ളമായിരുന്നെന്നായിരുന്നു തമിഴ് നാട് വനം മന്ത്രി സി. ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പോയി കണ്ടു എന്ന് കള്ളം പറഞ്ഞത് പാര്‍ട്ടിയുടെ രഹസ്യം പുറത്തുപോവാതിരിക്കാനാണെന്നും
ശശികലയ്ക്കു മാത്രമെ ജയലളിതയെ മുറിയില്‍ പോയി കാണാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.