എഡിറ്റര്‍
എഡിറ്റര്‍
ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്
എഡിറ്റര്‍
Thursday 6th June 2013 8:55pm

deen-kuriakose

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഡീന്‍ കുര്യക്കോസിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ സംസ്ഥാന സെക്രട്ടറിയായും, സി.ആര്‍ മഹേഷിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
Ads By Google

കോണ്‍ഗ്രസ്-എ ഗ്രൂപ്പ് നേതാവാണ് ഡീണ്‍ കുര്യക്കോസ്. നാലായിര ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷ ത്തിനായിരുന്നു വിജയം. എതിര്‍ സ്ഥാനാര്‍ഥി സി.ആര്‍. മഹേഷ് വൈസ് പ്രസിഡന്റായപ്പോള്‍, ആദം മുല്‍സി (ഐ വിഭാഗം), ഇഫ്തിക്കര്‍, അനീഷ് വരിക്കണ്ണാമല (എ വിഭാഗം), പി.ജി. സുനില്‍ (നാലാം ഗ്രൂപ്പ്) എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

സെക്രട്ടറിയാവാന്‍ 200 വോട്ടുകള്‍ വേണമെന്നാണ് യുത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രീതി. അതുകൊണ്ട് തന്നെ ജംബോ കമ്മിറ്റിയാണ് നിലവില്‍ വരിക.

20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 15 എണ്ണത്തിലും മേല്‍ക്കൈ നേടി എ ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രാഷ്ട്രീയത്തില്‍ സജീവമായ ഡീന്‍ കെ.എസ്.യുവിലെ സജീവ പ്രവര്‍ത്തകനായിരുന്നു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement