Categories

Headlines

സിനിമയിലെ ബലാത്സംഗ ചരിത്രത്തെക്കുറിച്ച് പഠിച്ചുപോരുന്ന എനിക്ക് ആക്രമിക്കപ്പെട്ടവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ: ദീദി ദാമോദരന്‍

കോഴിക്കോട്: ദിലീപുമായും കുടുംബവുമായും വ്യക്തിപരമായ അടുപ്പവും സൗഹൃദവുമുണ്ടെങ്കിലും താന്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കി തിരക്കഥാ കൃത്ത് ദീദി ദാമോദരന്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വിവാദമായ സാഹചര്യത്തിലാണ് ദീദി ദാമോദരന്റെ പ്രതികരണം.

‘ദിലീപുമായുമുണ്ട് എനിക്ക് വ്യക്തിപരമായ അടുപ്പവും സൗഹൃദവും. അവരോടെനിക്ക് ഒരു വൈരാഗ്യവുമില്ല. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തു പോരുന്ന എനിക്ക് ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ. അതില്‍ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്. ‘ അവര്‍ വ്യക്തമാക്കി.


Also Read: നിലയ്ക്കാത്ത കുമ്മനടികള്‍; കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ


ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ താനാളല്ല എന്നു പറഞ്ഞ ദീദി കുറ്റാരോപിതര്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ നീതിന്യായ സംവിധാനത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അത് കോടതിയില്‍ തെളിയിക്കട്ടെ എന്ന നിലപാടെടുക്കാനേ കഴിയൂവെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ നിലപാട് വിശദീകരിക്കുന്നത്.

ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ ഞാനാളല്ല , ഞാനത് പറഞ്ഞിട്ടുമില്ല. ഞാനൊരു കുറ്റാന്വേഷണ ഏജന്‍സിയുടെയും ഭാഗമല്ല. അവരെ വിചാരണ ചെയ്യാന്‍ ഞാനൊരു വക്കീലുമല്ല. അത് പറയേണ്ടത് പോലീസും കോടതിയുമാണ്. എന്നാല്‍ പെണ്‍കുട്ടിയോടൊപ്പം നിന്നത് കൊണ്ട് മാത്രം എന്റെ നിലപാടുകള്‍ ദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂട്ടതീര്‍ത്ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അത് എന്റെ ശേഷിയെയല്ല മറിച്ച് ആണ്‍ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്ണയെയാണ് കുറിക്കുന്നത്.

കാവ്യയുടെ സഹോദരന്റെ വിവാഹത്തിന് പള്‍സര്‍ സുനി പോയിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ഞാന്‍ പോയിട്ടുണ്ട്. എന്റെ അച്ഛന്‍ ഈ ലോകം വിട്ടു പോയപ്പോള്‍ കാവ്യയും കുടുംബവും വീട്ടിലെത്തി എന്നോടൊപ്പമിരുന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. കാവ്യ ഒരു പുസ്തകമെഴുതിയപ്പോള്‍ എന്നെയാണ് അതിന് അവതാരിക എഴുതാന്‍ ഏല്പിച്ചത്. ഞാനത് ചെയ്തിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

ദിലീപുമായുമുണ്ട് എനിക്ക് വ്യക്തിപരമായ അടുപ്പവും സൗഹൃദവും. അവരോടെനിക്ക് ഒരു വൈരാഗ്യവുമില്ല. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തു പോരുന്ന എനിക്ക് ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ. അതില്‍ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്. കുറ്റാരോപിതര്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ നീതിന്യായ സംവിധാനത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അത് കോടതിയില്‍ തെളിയിക്കട്ടെ എന്ന നിലപാടെടുക്കാനേ കഴിയൂ.

ഇതുപോലെ ഇരക്കൊപ്പം നില്‍ക്കുമ്പോള്‍ ഇരയേയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരേയും ഒറ്റപ്പെടുത്തുകയെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ പതിവ് രീതിക്ക് വിപരീതമായി ഒരു പാട് പേര്‍ ഇന്നവള്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്വാസമേകുന്നു. സ്വന്തം സ്ഥാപന മേധാവിയോട് കലഹിച്ചു കൊണ്ട് ജീവിതത്തില്‍ വലിയ വില കൊടുത്ത് ഒപ്പം നില്‍ക്കുന്ന മനീഷിനെപ്പോലുള്ളവര്‍ മാറുന്ന കാലത്തിന്റെ സൂചനയാണ്. അത് തെല്ലൊന്നുമല്ല ആശ്വാസമേകുന്നത്. അതെ, ഞാന്‍ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പം മാത്രമാണ് .

Tagged with:


താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ