എഡിറ്റര്‍
എഡിറ്റര്‍
വിന്‍ഡീസിനെതിരായ നാല് വിക്കറ്റ് നേട്ടം സച്ചിന്: ഷമി
എഡിറ്റര്‍
Wednesday 6th November 2013 8:48pm

shami

കൊല്‍ക്കത്ത: നാല് വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ചുവട് വെപ്പ് അവിസ്മരണീയമാക്കിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി തന്റെ പ്രകടനം അവസാന പരമ്പര കളിക്കുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറിന് സമര്‍പ്പിച്ചു.

സച്ചിനോടൊപ്പം കളിക്കാനായാത് ഒരു വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണെന്നും സച്ചിന്‍ കളിക്കുന്ന മത്സരത്തില്‍ തന്നെ അരങ്ങേറ്റം നടത്താനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഷമി പറഞ്ഞു.

സച്ചിന്‍ കളിക്കുന്ന മത്സരത്തില്‍ അരങ്ങേറ്റം കുറിക്കാനായത് കരിയറിലെ വലിയ നേട്ടങ്ങളില്‍ ഒന്നാണ്. ട്വന്റി-20, ഏകദിന ടീമുകളില്‍ സ്ഥാനം നേടിയിരുന്നെങ്കിലും രാജ്യത്തിനായി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുക എന്നത് വലിയ സ്വപ്നമായിരുന്നു.

അത് സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഷമി പറഞ്ഞു. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യക്കനുകൂലമാക്കിയത് അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഷമിയുടെ ബൗളിംഗ് മികവായിരുന്നു.

ഷമി നാല് വിക്കറ്റ് നേടിയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്‌സ് 234 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗാരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 37 റണ്‍സെടുത്തിട്ടുണ്ട്.

Advertisement