Categories

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 400 രൂപ ഇടിഞ്ഞ് 20,400 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 2,550 രൂപയുമായി.

അന്തരാഷ്ട്രവിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഔണ്‍സിന് 100 ഡോളറോളം കുറവ് വന്നിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവില 600 രൂപ കുറഞ്ഞ് 20,800 ആയിരുന്നു.

21,000 മറികടന്ന സ്വര്‍ണവില ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ക്രിസ്മസ് ഉത്സവ സീസണും വിവാഹ സീസണും മുന്‍ നിര്‍ത്തി ഉപഭോക്താക്കള്‍ക്ക് വിലയിടിവ് പ്രയോജനകരമാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.