gold price surge in kerala marketകൊച്ചി: സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 16800 രൂപയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 2100 രൂപയുമായി.

ആഗോളവിപണിയിലെ വിലയിടിവിനുപിന്നാലെയാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണവില കുറഞ്ഞത്.

ഇപ്പോഴത്തെ വിലയിടിവ് താല്‍ക്കാലികമാണെന്നും അടുത്ത ദിവസങ്ങളിലായി വില ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണിനീരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഉയരുന്ന പണപ്പെരുപ്പം നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുമെന്നുതന്നെയാണ് ഇവരുടെ വിലയിരുത്തല്‍.