Administrator
Administrator
സ്വര്‍ണവിലയില്‍ നേരിയമാറ്റം
Administrator
Tuesday 31st May 2011 12:08pm

gold price surge in kerala marketകൊച്ചി:റെക്കോര്‍ഡ് നിലയില്‍ തുടര്‍ന്നിരുന്ന സ്വര്‍ണവിലയില്‍ നേരിയ മാറ്റം. പവന് 80 രൂപ കുറഞ്ഞ് 16,800 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2100 രൂപയുമായി.

ഏപ്രില്‍ 16 നാണ് സ്വര്‍ണവില 16,000 ത്തിനു മുകളിലെത്തി റെക്കോര്‍ഡിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് വിലയായിരുന്ന 16,880 ല്‍ തുടരുകയായിരുന്നു.

അതേസമയം ആഗോളവിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകളും പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും ചൈനയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതുമാണ് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. പണപ്പെരുപ്പത്തെ നേരിടാനുള്ള സുരക്ഷിതമാര്‍ഗമെന്ന നിലയിലും സ്വര്‍ണത്തിന് ഡിമാന്‍ഡേറെയാണ്.

ചൈനയുടെ ഏറിയ നിക്ഷേപവും സ്വര്‍ണത്തിലാണെന്നിരിക്കെ റീട്ടെയില്‍ വിപണിയിലെ ഡിമാന്‍ഡിനനുസരിച്ച് ആഭ്യന്തര ഉല്‍പാദനമില്ലാത്തതിനാല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ ബാങ്കുകള്‍ക്ക് ചൈന അനുമതി നല്‍കിയിട്ടുണ്ട്.

Advertisement