എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: 60 ദിവസത്തിനകം സംസ്ഥാനങ്ങള്‍ക്ക് നിലപാട് അറിയിക്കാം
എഡിറ്റര്‍
Sunday 17th November 2013 10:45am

western-ghatt

ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം 60 ദിവസത്തിന് ശേഷം മാത്രമെന്ന് കേന്ദ്രം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി  നടരാജനാണ് ഇക്കാര്യം അറിയിച്ചത്.

റിപ്പോര്‍ട്ടില്‍ കര്‍ഷകദ്രോഹകരമായ ഒന്നുമില്ലെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുറത്തിറങ്ങിയത് അന്തിമ വിജ്ഞാപനമല്ലെന്നും മന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ടില്‍ അറുപത് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നിലപാട് അറിയിക്കാമെന്നും ജയന്തി നടരാജന്‍ വ്യക്തമാക്കി.

അതേസമയം, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ തുടരണമെന്നാവശ്യപ്പെട്ട് താമരശ്ശേരി രൂപത ഇടയ ലേഖനമിറക്കിയിരുന്നു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം തുടരും. ജനങ്ങളെ കുടിയിറക്കാതെ കുടിയിറക്കുന്നതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ പതിവ് ആശ്വാസ വചനങ്ങള്‍ സ്വീകാര്യമല്ല. റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നിസ്സാരമായി കാണരുതെന്ന് ഇടയ ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

Advertisement