എഡിറ്റര്‍
എഡിറ്റര്‍
ഡെക്കാന്‍ ചാര്‍ജേഴ്‌സ് റിയല്‍ എസ്റ്റേറ്റിന്റെ കൈയ്യില്‍
എഡിറ്റര്‍
Friday 12th October 2012 10:00am

ഹൈദരാബാദ്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വെട്ടിലായ ഐ.പി.എല്‍ ടീം ഇനി മുതല്‍ മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന് സ്വന്തം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കമല ലാന്‍ഡ്മാര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് ഹോള്‍ഡിങ്‌സ് കമ്പനിയാണ് ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്.

Ads By Google

കമല ലാന്‍ഡ്മാര്‍ക്കിന് കമ്പനി വില്‍ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയെന്ന് അറിയിച്ചുകൊണ്ടുള്ള കമ്പനിയുടെ കത്ത് കഴിഞ്ഞ ദിവസം നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനും മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനും ലഭിച്ചിരുന്നു.

ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സാണ്  ടീമിന്റെ ഉടമസ്ഥര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവല്‍ ഡെക്കാന്‍ ക്രോണിക്കിള്‍ നേരിടിരുന്നു.

ടീമിന്റെ പുനര്‍ലേലത്തിലൂടെ 650 കോടിയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഡെക്കാന്‍ ക്രോണിക്കിളിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവുമായിരുന്നുള്ളൂ.

Advertisement