ന്യൂദല്‍ഹി: ഐ.പി.എല്‍ മത്സരത്തിലെ പ്രധാനടീമായ ഡെക്കാന്‍ ചാര്‍േജ്ജഴ്‌സിന്റെ ഉടമകള്‍ പുതിയ ഉടമകളെ കണ്ടെത്താനൊരുങ്ങുന്നു. ടീമിന്റെ പുതിയ ഷെയറുകളും വില്‍ക്കുന്നുണ്ട്.

ഷെയറുകള്‍ വില്‍ക്കാനുള്ള ചുമതല റെലിഗെയര്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിനാണ്. 2008 ല്‍ ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പ് 107 മില്ല്യന്‍ ഡോളറിനാണ് ഡെയര്‍ ഡെവിള്‍സിന്റെ ഷെയറുകള്‍ വാങ്ങിയത്.

മുംബൈ ഇന്‍ഡ്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമാണ് ഏറ്റവും വിലയേറിയ ടീം. ഐ.പി.എല്‍ ഒന്നാം സീസണില്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് ഏറ്റവും താഴേതട്ടിലായിരുന്നു.

പിന്നീട് രണ്ടാം സീസണില്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം വമ്പന്‍ തിരിച്ചുവരവ് നടത്തി. ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരത്തില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ടീം കളിച്ചത്.