മുംബൈ: ഐ.പി.എല്‍ ഫ്രാന്‍ചൈസികളില്‍ പ്രധാനികളായ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് സാമ്പത്തിക പ്രതിസന്ധിയില്‍.

Ads By Google

ഈ സാഹചര്യത്തില്‍ ടീമിന്റെ നിലവിലെ സാഹചര്യം മറികടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയക്കായി ബി.സി.സി.ഐ ഇന്ന് യോഗം ചേരുമെന്നാണ് അറിയുന്നത്. ഡെക്കാണ്‍ ക്രോണിക്കിള്‍ ഗ്രൂപ്പിന്റെ കീഴിലാണ് ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ്.

എന്നാല്‍ ടീമിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സണ്‍ ടിവി പ്രമോട്ടര്‍ ആയ സണ്‍ ഗ്രൂപ്പ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ മുന്നോട്ട് വന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂ.

ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പിന് തന്നെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ വൃത്തങ്ങള്‍