ന്യൂദല്‍ഹി:  ഐ.പി.എല്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് വില്‍ക്കാന്‍ ഉടമസ്ഥര്‍ ടെന്‍ഡര്‍ ക്ഷണിച്ച് പരസ്യം നല്‍കി. സാമ്പത്തിക പ്രതിസന്ധിയിലായ ടീമിന്റെ കൈമാറ്റം അനുവദിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.

Ads By Google

ഇന്ന് മുംബൈയിലെ ബി.സി.സി.സി.ഐ ഓഫിസില്‍ അഞ്ചുലക്ഷം രൂപ അടച്ച് ടെന്‍ഡര്‍ഫോം വാങ്ങാം. 13ന് ഉച്ചയ്ക്ക് 12വരെ ടെന്‍ഡര്‍ നല്‍കാം. ടെന്‍ഡര്‍ തുകയുടെ അഞ്ചു ശതമാനം ക്രിക്കറ്റ് ബോര്‍ഡിനുള്ളതാണ്.

ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡേഴ്‌സ് ലിമിറ്റഡ് നല്‍കിയ പരസ്യത്തില്‍, ടീമിന്റെ പേരും ഹൈദരാബാദിലെ ആസ്ഥാനവും നിലനിര്‍ത്തണമെന്ന് വ്യവസ്ഥയുണ്ട്.

2013മുതലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പുതിയ ഉടമസ്ഥര്‍ക്ക് സാഹചര്യമൊരുക്കും വിധമായിരിക്കും കൈമാറ്റം. അഞ്ചാം ഐ.പി.എല്‍ മുതല്‍ ടീമംഗങ്ങള്‍ക്ക് പുതിയ ഉടമസ്ഥര്‍ ശമ്പളം നല്‍കണം. ടീമിന്റെ പേരു മാറാത്തത് വന്‍തുക വായ്പ നല്‍കിയ ബാങ്കുകള്‍ക്കും സഹായകമാകും.