മുംബൈ: കുറഞ്ഞ സ്‌കോറിംഗ് നടന്ന മല്‍സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സ് പോയിന്റ് നിലയില്‍ അടിത്തട്ടിലുള്ള ഡെക്കാന്‍ ചാര്‍ജ്ജേര്‍സിനോട് തോല്‍വി രുചിച്ചു.

ആദ്യം ബാറ്റുചെയ്ത ഡെക്കാന്‍ പതിവുപോലെ തകര്‍ന്നു. സംഗക്കാരയും (27) സോഹലും (20) ശിഖര്‍ ധവാനും (27) മാത്രമാണ് മികച്ച ബാറ്റിംഗ് നടത്തിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഡെക്കാന്‍ 135 റണ്‍സെടുത്തു.

എന്നാല്‍ അപ്രതീക്ഷിത തകര്‍ച്ചയായിരുന്നു മുംബൈ നേരിട്ടത്. സച്ചിന്‍ മാത്രമേ (37) അല്‍പ്പമെങ്കിലും പിടിച്ചിനിന്നുള്ളൂ. 24 റണ്‍സെടുത്ത സുമന്‍ പൊരുതിയെങ്കിലും ടീമിന്റെ സ്‌കോര്‍ 125ല്‍ അവസാനിച്ചു. നാലോവറില്‍ 18 റണ്‍സ് വഴങ്ങി ഒരുവിക്കറ്റെടുത്ത അമിത് മിശ്രയാണ് കളിയിലെ താരം.