ജയ്പൂര്‍: രഞ്ജിട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്ന നാണക്കേട് ഹൈദരാബാദ് സ്വന്തമാക്കി. ആദ്യമല്‍സരം കളിക്കുന്ന രാജസ്ഥാന്‍ പേസര്‍ ദീപക് ചഹാറിന്റെ തീപാറുന്ന പന്തുകള്‍ക്ക മുമ്പില്‍ ചൂളിയ ഹൈദരാബാദ് വെറും 21 റണ്‍സിനാണ് പുറത്തായത്.

തുടക്കക്കാരന്റെ പരിഭ്രമം ഇല്ലാതെ പന്തെറിഞ്ഞ ചഹാര്‍ 7.3 ഓവറില്‍ വെറും 10 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റ് സ്വന്തമാക്കി. മറ്റൊരു പേസര്‍ പങ്കജ് സിംഗാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്. വെറും 15.3 ഓവര്‍ മാത്രമേ ഹൈദരാബാദിന് പിടിച്ചുനില്‍ക്കാനായുള്ളൂ.