ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തില്‍ മരണസംഖ്യ 12 ആയി. സ്‌ഫോടനത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഒരാളാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഒന്‍പതു പേരുടെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദല്‍ഹി ഹൈക്കോടതിക്ക് സമീപം കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ 11പേര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്തും ആറ് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച ബോംബാണു പൊട്ടിയത്. സ്‌ഫോടനത്തില്‍ 91പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.