ഡാലിസ്:  അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമക്ക് ഇന്റെര്‍നെറ്റിലൂടെ വധഭീഷണി മുഴക്കിയാള്‍ക്ക് 27മാസത്തെ പരോളില്ലാ ജയില്‍ ശിക്ഷ. നോര്‍ത്ത് ഈസ്റ്റ് ഡാലസിലെ ബ്രയാന്‍ ഡീനുമില്ലറെയാണ് ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കയത്.

കേസിനാസ്പദമായ സംഭവം നടന്നത് ഈ വര്‍ഷം തന്നെയാണ്. അമേരിക്കന്‍ നാഷണല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ നിയമായി അംഗീകരിച്ച് ഒബാമ ഒപ്പുവച്ച രാത്രിയില്‍ ഒബാമയെ വധിക്കുവാന്‍ ഞാന്‍ എന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു എന്ന് ബ്രയാന്‍ ഡീനുമില്ലര്‍ പരസ്യമായി പറഞ്ഞു. ഇതേ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

അമേരിക്കയിലെ ഫെഡറല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.