ലണ്ടന്‍: യു.എസ് പട്ടാളത്തില്‍ നിന്നും നിരന്തരം വധഭീഷണിയുണ്ടെന്ന് വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. തനിക്കുമാത്രമല്ല മകന്‍ ഡാനിയേലിനും തന്റെ അഭിഭാഷകനു നേര്‍ക്കും വധഭീഷണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനില്‍ അറസ്റ്റിലായ അസാന്‍ജെ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ലണ്ടനിലെ പോലീസിനും അസാന്‍ജെയ്‌ക്കെതിരെ വധശ്രമം നടക്കാന്‍ സാധ്യതയുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.

Subscribe Us:

ഇതിനിടെ ജയിലിലെ ഭക്ഷണത്തിനുള്ളില്‍ നിന്നു തനിക്കു ലോഹക്കഷ്ണം ലഭിച്ചതായും ഇതില്‍ കടിച്ച തന്റെ ഒരു പല്ല് നഷ്ടമായെന്നും അസാന്‍ജ് വെളിപ്പെടുത്തി. അതേസമയം, ഭക്ഷണത്തിനുള്ളില്‍ മനപ്പൂര്‍വം ലോഹക്കഷ്ണം ഇട്ടതാണോയെന്ന അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.