എഡിറ്റര്‍
എഡിറ്റര്‍
മഹേഷ് ഭട്ടിനും കുടുംബത്തിനും വധഭീഷണി; 50 ലക്ഷം നല്‍കിയില്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി
എഡിറ്റര്‍
Thursday 2nd March 2017 10:36am


ന്യൂദല്‍ഹി: സംവിധായകന്‍ മഹേഷ് ഭട്ടിനും കുടുംബത്തിനും വധഭീഷണി. 50 ലക്ഷം രൂപ ഉടന്‍ വേണമെന്നും ഇല്ലാത്ത പക്ഷം കുടുംബത്തെയുള്‍പ്പെടെ ഇല്ലാതാക്കുമെന്നാണ് ഭീഷണി സന്ദേശം.

പണം ഉടന്‍ കിട്ടണമെന്നും ഇല്ലെങ്കില്‍ ആദ്യം മകള്‍ ആലിയ ഭട്ടിനേയും ഭാര്യ സോണി റസ്ദാനേയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഗുണ്ടാത്തലവനെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് മഹേഷ് ഭട്ടിന് ആദ്യഫോണ്‍ സന്ദേശം അഞ്ജാതനില്‍ നിന്നും ലഭിച്ചത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ആരോ തമാശയ്ക്കായി ചെയ്തതാണെന്നായിരുന്നു ഇദ്ദേഹം കരുതിയത്.

എന്നാല്‍ ഫോണ്‍ കോളിന് പിന്നാലെ വാട്‌സ് ആപ്പിലും മെസ്സെഞ്ചറിലും പണം ആവശ്യപ്പെട്ട് സന്ദേശം വരുകയും ഇതിനെ നിസാരവത്ക്കരിക്കരുതെന്ന് നിര്‍ദേശവും നല്‍കുകയായിരുന്നു.

ഞങ്ങള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുടുംബത്തെ കൊല്ലുമെന്നും പിന്നീട് ഭീഷണിപ്പെടുത്തി. മകളേയും ഭാര്യയേയും വെടിവെച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ലക്‌നോ അടിസ്ഥാനമാക്കിയുള്ള ബാങ്ക് ബ്രാഞ്ചില്‍ പണം നിക്ഷേപിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്.


സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷം ; ഒരു സ്തംഭനവുമില്ലെന്ന് പിണറായി; 9 മാസത്തിനിടെ പരിശോധിച്ചത് 18000 ഫയലെന്നും വിശദീകരണം


സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ് ഭട്ടിനും കുടുംബത്തിനും സംരക്ഷണം ഒരുക്കുമെന്നും പൊലീസ് പറഞ്ഞു. 2014 ഉം സമാനമായ ഭീഷണി ഭട്ടിനും കുടുംബത്തിനും നേരെ ഉണ്ടായിരുന്നു.

Advertisement