എഡിറ്റര്‍
എഡിറ്റര്‍
വ്യാജ ട്രേഡ് മാര്‍ക്ക് നല്‍കി സ്വര്‍ണവില്‍പ്പന: മുന്നറിയിപ്പുമായി റിയാദ്
എഡിറ്റര്‍
Friday 26th August 2016 3:30pm

gold668

റിയാദ്: അംഗീകൃത ലൈസന്‍സുകളുടെ സ്വര്‍ണ കടകള്‍ക്ക് മുന്‍പിലായി കുറഞ്ഞ നിരക്കില്‍ വ്യാജ ട്രേഡ് മാര്‍ക്ക് നല്‍കി സ്വര്‍ണവില്‍പ്പന നടത്തുന്നവര്‍ക്കെതിരെ താക്കീതുമായി റിയാദ് ഭരണകൂടം.

പല ഉപഭോക്താക്കളും ഇത്തരം ചതിക്കുഴികളില്‍പ്പെട്ടിട്ടുണ്ടെന്നും സ്വര്‍ണം പൂശിയാണ്‌ ഇത്തരക്കാര്‍ വില്‍പ്പന നടത്തുന്നതെന്നും ഭരണകൂടം വ്യക്തമാക്കി.

നിലവാരമില്ലാത്ത സ്വര്‍ണം മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ചാണ് ഇത്തരക്കാര്‍ വില്‍ക്കുന്നത്. ഇത്തരം സ്വര്‍ണങ്ങള്‍ വാങ്ങി ആള്‍ക്കാര്‍ വഞ്ചിതരാകരുതെന്ന് സ്വര്‍ണകട ഉടമയായ സലിഹ് അല്‍ അഖ്വാലി പറഞ്ഞു.

സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് വരാനിരിക്കുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വ്യാജ ട്രേഡ് മാര്‍ക്കുകള്‍ ഉണ്ടാക്കി നിലവാരമില്ലാത്ത സ്വര്‍ണം മാര്‍ക്കറ്റുകളില്‍ ചെറിയ തുകയ്ക്ക് വിറ്റഴിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ലൈസന്‍സ് ഉള്ള കടകളില്‍ നിന്നും ഒരിക്കലും വ്യാജ സ്വര്‍ണം ലഭിക്കില്ല. അംഗീകൃത കടകള്‍ക്ക് പുറത്തായി വില്‍ക്കുന്നവര്‍ മാത്രമേ വ്യാജ സ്വര്‍ണ ഇടപാട് നടത്തുള്ളൂവെന്ന് ഗോള്‍ഡ് ഡീലറായ ഗാസി ബിന്‍ താലിബ് പറഞ്ഞു. സ്വര്‍ണക്കടക്കാര്‍ ലൈസന്‍സുള്ള ഗോള്‍ഡ് വര്‍ക്ക്‌ഷോപ്പുകളില്‍ നിന്ന് മാത്രമേ സ്വര്‍ണം സ്വീകരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisement