എഡിറ്റര്‍
എഡിറ്റര്‍
സിറിയയില്‍ സര്‍വ്വകലാശാലയില്‍ സ്‌ഫോടനം: 80ലേറെ പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Wednesday 16th January 2013 12:53pm

ദമാസ്‌ക്കസ്: സിറിയയിലെ അലെപ്പോ സര്‍വ്വകലാശാലയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 80ലേറെ പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്ക് പരിക്കേറ്റു.

Ads By Google

തീവ്രവാദികള്‍ സര്‍വ്വകാലാശാലക്കു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയതാണെന്ന് വിമതരും ആരോപിക്കുന്നു.

മരിച്ചവരും പരിക്കേറ്റവരും ഏറെയും വിദ്യാര്‍ഥികളാണ്. ജീവനക്കാരുടെ അപ്പാര്‍ട്ട്‌മെന്റിനും ആര്‍കിടെക്ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും ഇടയിലാണ് സ്‌ഫോടനം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷനടക്കുന്ന സമയമാണിത്.

രണ്ടു വര്‍ഷമായി സര്‍ക്കാര്‍ വിരുദ്ധരും സൈന്യവും തമ്മില്‍ പോരാട്ടം നടക്കുന്ന പ്രധാന സ്ഥലമാണ് ഉത്തര സിറിയന്‍ നഗരമാണ് അലെപ്പോ. മനുഷ്യവകാശ സംഘടനയായ സിറയന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്കുകള്‍ പ്രകാരം സ്‌ഫോടനത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാക്കുന്നത്.

Advertisement