ന്യൂ ഹംഷെയറിലെ സ്റ്റേറ്റ് പാര്‍ക്ക് ബീച്ചില്‍ ചത്ത് ചിതറികിടന്നിരുന്ന ജെല്ലി ഫിഷിന്റെ അവശിഷ്ടങ്ങളില്‍ ചവിട്ടി 150 പേര്‍ക്ക് പരിക്കേറ്റു. ഒമ്പതു കുട്ടികള്‍ക്ക് അടിയന്തര ചികില്‍സ നല്‍കി. 50 പൗണ്ടോളം ഭാരമുള്ള ജെല്ലി ഫിഷിന്റെ അവശിഷ്ടങ്ങളില്‍ ചവിട്ടിയാണ് പലര്‍ക്കും പരിക്കേറ്റത്. എല്ലില്ലാത്ത ജീവിയാണ് ജെല്ലീ ഫിഷ്. അപകടത്തെ തുടര്‍ന്ന് പരിസരവാസികള്‍ ആകെ ഭയചകിതരാണ്.