കൊച്ചി: പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു.

12 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ വിവരം അറിയിച്ചാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ഹൈക്കോടതി അംഗീകരിച്ചു.


Dont Miss ദിലീപിന്റെ അറസ്റ്റ്; പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്; വിരട്ടാന്‍ നോക്കേണ്ടെന്ന് പി.സി


കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് വിവാദമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

മൃതദേഹം വിമാനത്താവളത്തിലെത്തിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള എന്‍ഒസി എന്നിവ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം

സര്‍ക്കുലറിനെതിരെ അബുദാബിയിലെ ഒരു മലയാളി പ്രവാസിയാണ് ഹൈക്കോടതി സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി വിവാദ സര്‍ക്കുലറിന് സ്റ്റേ നല്‍കിയത്.