എഡിറ്റര്‍
എഡിറ്റര്‍
മോര്‍ച്ചറിയില്‍ സ്ഥലമില്ല; തൃശൂരില്‍ വീട്ടമ്മയുടെ മൃതദേഹം രോഗികള്‍ക്കൊപ്പം കിടത്തിയത് 12 മണിക്കൂര്‍
എഡിറ്റര്‍
Thursday 16th March 2017 8:06am

 

തൃശൂര്‍: മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനെത്തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജില്‍ വീട്ടമ്മയുടെ മൃതദേഹം രോഗികള്‍ക്കൊപ്പം കിടത്തി. മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലെ രോഗികള്‍ക്കൊപ്പമാണ് മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനെത്തുടര്‍ന്ന് 12 മണിക്കൂറോളം മൃതദേഹം കിടത്തിയത്.


Also read വീട്ടമ്മ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ആര്‍.എസ്.എസ് കാര്യവാഹകുമായ വ്യക്തി 


ആശുപത്രിയിലെ മോര്‍ച്ചറിയിലെ രണ്ടു ശീതീകരണ അറകളില്‍ ഒന്ന് മാസങ്ങളായി പ്രവര്‍ത്തിക്കാതെയായിട്ട്. രണ്ടാമത്തേതില്‍ സ്ഥലമില്ലാതെ വന്നപ്പോഴാണ് ഇരുപതോളം രോഗികള്‍ക്കൊപ്പം മൃതദേഹം കിടത്താന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതരായത്.


Dont miss സിയാച്ചിനില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ നോട്ട് നിരോധനം അറിയുന്നത് കഴിഞ്ഞ ദിവസം; ബാങ്കിലെത്തിയപ്പോള്‍ നോട്ട് മാറാനാവില്ലെന്ന് റിസര്‍വ് ബാങ്ക് 


ചൊവ്വാഴ്ച രാത്രി എട്ടിനു ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ മരിച്ച കാരാഞ്ചിറ സ്വദേശി അമ്മുവിന്റെ (75) മൃതദേഹമാണ് മോര്‍ച്ചറിയിലേക്ക് മാറ്റാതെ ഐ.സി.യുവില്‍ കിടത്തിയത്. മോര്‍ച്ചറികളില്‍ ഇടം ലഭിക്കാതെ വരുമ്പോള്‍ തൃശൂരിലും കുന്നംകുളത്തുമുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മൃതദേഹങ്ങള്‍ മാറ്റാറുണ്ടായിരുന്നെങ്കിലും ഇവിടംങ്ങളിലും സ്ഥലം ലഭിക്കാതെ വരികയായിരുന്നു.

രാത്രി മുഴുവന്‍ ഐ.സി.യുവിലെ കട്ടിലില്‍ തന്നെ കിടത്തിയ മൃതദേഹം രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായാണ് ഇവിടെ നിന്നും മാറ്റുന്നത്.

Advertisement