എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് യുവാവിന്റെ മൃതദേഹം രണ്ടായി വെട്ടിമുറിച്ച നിലയില്‍
എഡിറ്റര്‍
Wednesday 27th June 2012 1:09pm

പാലക്കാട്: കോങ്ങാട് കേരളശേരിയ്ക്കു സമീപം യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹം രണ്ടായി വെട്ടിമുറിച്ച നിലയിലാണ്. കുണ്ടളശേരി പട്ടത്തുപാറ കിഴക്കേക്കര ജോസഫിന്റെ മകന്‍ ജോസാണ്‌(30) കൊലപ്പെട്ടത്.

വയറിനു മുകളില്‍ വെച്ച് രണ്ടായി മുറിച്ച നിലയിലാണ് ജോസിന്റെ മൃതശരീരം കിടന്നിരുന്നത്. ജോസിന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഇന്നു രാവിലെയാണ് മൃതശരീരം കണ്ടെത്തിയത്.

കൊലപ്പെടുത്തിയശേഷം പുല്ലിലൂടെ ശരീരം വലിച്ചിഴച്ചെന്നു സംശയിക്കുന്ന അടയാളങ്ങള്‍ പറമ്പിലുണ്ട്‌.  റോഡരികില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

കോങ്ങാട് എസ്.ഐ മുരളീധരന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ജോസിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസം ജോസും സുഹൃത്തുക്കളും തമ്മില്‍ ചില വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നതായി പറയുന്നു. പാലക്കാട് നിന്നും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് എം.പി ദിനേശ്, ഡി.വൈ.എസ്.പി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

Advertisement