കോഴിക്കോട്: ബീച്ചില്‍ പോര്‍ട്ട് ലാന്‍ഡ് ആശുപത്രിയ്ക്ക് സമീപം യുവാവ് തലയ്ക്കടിയേറ്റ്മരിച്ച നിലയില്‍. കുണ്ടുങ്ങല്‍ സിദ്ദീഖി(45)ക്കാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴിന് പോര്‍ട്ട് ലാന്‍ഡ് ആശുപത്രിയ്ക്ക് സമീപമുളള ട്രാന്‍സ്‌ഫോമറിന് ചുവട്ടിലാണ് തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ഇതിന് സമീപത്തുളള ചായകടക്കാരന്‍ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

മയക്കുമരുന്നിനടിമയായ സിദ്ദിഖിനെ സൗത്ത് ബീച്ചിന് സമീപത്ത് സ്ഥിരമായി കാണാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിലുളള സംഘവുമായുളള വഴക്കായിരിയ്ക്കാം മരണത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ടൗണ്‍ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.