ചേര്‍ത്തല: കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പള്ളിക്കല്‍ സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്‌. മൃതദേഹം സംസ്‌കരിച്ചു.

കപ്പല്‍ തകര്‍ത്ത ബോട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  മുങ്ങിയ ബോട്ടില്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ബാക്കി രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ക്ലീറ്റസ്, സന്തോഷ്, ബേബിച്ചന്‍ (ബെര്‍ണാഡ്) എന്നീ മത്സ്യത്തൊഴിലാളികളെയായിരുന്നു കാണാതായത്. അപകടത്തെ തുടര്‍ന്ന് മുങ്ങിയ ബോട്ടില്‍ ഇവര്‍ കുടുങ്ങിക്കിടപ്പുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു നാവികസേനയും തീരസംരക്ഷണസേനയും.

ആലപ്പുഴ അന്ധകാരനഴി മനക്കോടം ഭാഗത്ത് കടലില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ‘ഡോണ്‍ വണ്‍’ എന്ന ബോട്ട് അജ്ഞാത കപ്പലിടിച്ച് തകര്‍ന്നത്. സമീപത്തു മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സംഘമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്.

പുലര്‍ച്ചെ രണ്ടു മണിയോടെ  ചേര്‍ത്തല മനക്കോടം ഭാഗത്താണ് അപകടമുണ്ടായത്. നീണ്ടകര ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലുണ്ടായിരുന്ന ജെസ്റ്റിന്‍, സേവ്യര്‍ എന്നിവര്‍ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ജോസഫും മൈക്കിളും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  നേവിയുടെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നത്.

Malayalam News

Kerla News In English