ത്രിപുര: സ്വാതന്ത്ര്യദിനത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ വിസമ്മതിച്ച ദൂരദര്‍ശനും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം. നാണം കെട്ട നടപടിയാണ് ഇതെന്നും ഇതാണോ മോദി പ്രസംഗിക്കുന്ന ഫെഡറലിസമെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.

ദൂരദര്‍ശന്‍ ആര്‍.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ സ്വകാര്യ സ്വത്തല്ലെന്നും പ്രക്ഷേപണം വിസമ്മതിച്ച നടപടി ജനാധിപത്യ വിരുദ്ധവും നിയമലംഘനവുമാണെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയും ഏകാധിപത്യപരവും ആണ്. അല്ലെങ്കില്‍ പിന്നെ എന്താണെന്നും നടപടിക്കെതിരെ സി.പി.ഐ.എമ്മും ത്രിപുരയിലെ ജനങ്ങളും പോരാടുമെന്നും യെച്ചൂരി പറഞ്ഞു.

മണിക് സര്‍ക്കാരിന്റെ പ്രസംഗം ഡി.ഡി ത്രിപുരയാണ് പ്രക്ഷേപണം ചെയ്യാന്‍ വിസമ്മതിച്ചത്.


Read more:  ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തില്‍ ദളിതുകള്‍ക്ക് നേരെ വീണ്ടും ആക്രമണം