കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ ഡി.സി.സി യോഗം പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം ഭയന്ന് നേതൃയോഗം രഹസ്യകേന്ദ്രത്തില്‍. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയകാരണം വിലയിരുത്താന്‍ വിളിച്ച യോഗമാണ് അവസാന നിമിഷം നഗരത്തിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയത്.

ഡിസിസി ഓഫീസില്‍ യോഗം നടക്കുന്ന വിവരമറിഞ്ഞ് ജില്ലാ നേതൃത്വത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഹോട്ടലിലേക്ക് പോയത്.

കോഴിക്കോട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. കോഴിക്കോട് മത്സരിച്ച അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു.