എഡിറ്റര്‍
എഡിറ്റര്‍
പി.വി അന്‍വറിന്റെ പാര്‍ക്കിനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ ഡി.സി.സിയുടെ അന്ത്യശാസനം
എഡിറ്റര്‍
Tuesday 29th August 2017 4:13pm

കക്കാടംപൊയില്‍: പി.വി അന്‍വറിന്റെ പാര്‍ക്കിനെതിരെ നടപടി എടുക്കാന്‍ പഞ്ചായത്തിനോട് അന്ത്യശാസനവുമായി ഡി.സി.സി.ഉടന്‍ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് ഭരണസമിതിക്ക് ജില്ലാ നേതൃത്വം നല്‍കിയ കര്‍ശന നിര്‍ദേശം.

പി.വി അന്‍വറിന് അനുകൂലമായി കൂടരഞ്ഞി മണ്ഡലം നല്‍കിയ റിപ്പോര്‍ട്ട് ഡി.സി.സി തള്ളി കളഞ്ഞു.
പാര്‍ക്കിന് അനുമതി ഉള്ളതിനാലാണ് തങ്ങള്‍ പിന്തുണച്ചതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും കോണ്‍ഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


Also read ഇതാണ് ഓണത്തല്ല് ; പിറവം നഗരസഭാ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് ; വീഡിയോ


പാര്‍ക്കിന് പഞ്ചായത്ത് നല്‍കിയ അനുമതി നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും എന്തെങ്കിലും വീഴ്ചയുള്ളതായി കെ.പി.സി.സി ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്താമെന്നും റിപ്പോര്‍ട്ടില്‍ പ്രാദേശിക നേതൃത്വം പറഞിരുന്നു.

വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തില്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ടൗണ്‍ പ്ലാനര്‍ കൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു ചുമതല. ലൈസന്‍സില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കിന് പിന്നീട് താല്‍കാലിക ലൈസന്‍സ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നല്‍കിയത് വിവാദമായിരുന്നു.

Advertisement