എഡിറ്റര്‍
എഡിറ്റര്‍
പയലറ്റുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്
എഡിറ്റര്‍
Saturday 12th May 2012 2:54pm


ന്യൂദല്‍ഹി: എയര്‍ ഇന്ത്യ പയലറ്റുമാര്‍ നടത്തി വരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ദല്‍ഹിയില്‍ നിന്നുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സീനിയര്‍ പയലറ്റുമാര്‍ എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംങ് ഡയറക്ടര്‍ക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും തങ്ങളുടെ സമരം ന്യായമാണെന്നും സമരത്തെ അതിന്റെ ഗൗരവത്തോടെ കാണണമെന്നും പറഞ്ഞ് കത്തയച്ചിട്ടുണ്ട്.

200ല്‍ പരം പയലറ്റുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ട്രെയ്‌നിംഗ് സമയത്തില്‍ വരുത്തിയ മാറ്റമാണ് പയലറ്റുമാരെ സമരത്തിന്‍ നിര്‍ബന്ധിതരാക്കിയത്. സമരത്തില്‍ പങ്കെടുത്തതിന് മാനേജ്‌മെന്റുകള്‍ ഇന്നലെ 25 പേരെ പിരിച്ചു വിട്ടിട്ടുണ്ട്. ഇതോടെ സമരം ചെയ്തതിന് പിരിച്ച് വിട്ടവരുടെ എണ്ണം 71 ആയി. ഇതിന് പുറമെ പുറത്താക്കിയ 11 പേരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ അധികൃതര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തയച്ചിട്ടുണ്ട്.

ഇരു കൂട്ടരോടും ചര്‍ച്ച ചെയ്ത പരിഹാരം കാണാനാണ് സുപ്രീം കോടതി ഉപദേശിച്ചത്. എന്നാല്‍ തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മാനേജ്‌മെന്റുകളാണ് ചര്‍ച്ചക്ക് തയ്യാറാകാത്തതെന്നും പയറ്റുമാര്‍ ആരോപിച്ചു.

 

 

Malayalam News

Kerala News in English

Advertisement