എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദാവൂദ് മിയാഖാന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു
എഡിറ്റര്‍
Wednesday 26th March 2014 3:49pm

dawood-miakhan

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദാവൂദ് മിയാഖാന്‍ നാമനിര്‍ദേശക പത്രിക പിന്‍വലിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

മത്സരം ലീഗിനെതിരെ അല്ലെന്നും ഇ,അഹമ്മദിനെതിരെയാണെന്നും മിയാഖാന്‍ പറഞ്ഞിരുന്നു.  പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ താന്‍ മത്സരിയ്ക്കാനൊരുങ്ങില്ലായിരുന്നെന്ന് മിയാഖാന്‍ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പിന്തുണച്ചാലും ഇല്ലെങ്കിലും ഇ.അഹമ്മദിനെതിരെ മലപ്പുറത്ത് മത്സരിക്കുമെന്ന് ദാവൂദ് മിയാ ഖാന്‍ പറഞ്ഞിരു്‌നനു. മലപ്പുറം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഖായ്‌ദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ മകനാണ് ദാവൂദ് മിയാ ഖാന്‍.

സമുദായ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന അഹമ്മദിനെ പരാജയപ്പെടുത്താന്‍ മുസ്‌ലിം ലീഗിലെ പല നേതാക്കളും പ്രവര്‍ത്തകരും തന്റെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ മുസ്ലിംലീഗിനെതിരായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും അഹമ്മദിന്റെ മന്ത്രിസ്ഥാനത്തിലുള്‍പ്പെടെ ആശങ്കയുണ്ടാക്കുകയും ചെയ്ത ദാവൂദ് മിയാ ഖാന്‍ ഐ.യു.എം.എല്‍ സംസ്ഥാന പ്രസിഡന്റും തമിഴ്‌നാട് സ്വദേശിയുമാണ്.

Advertisement