എഡിറ്റര്‍
എഡിറ്റര്‍
സ്വാമി വിവേകാനന്ദന്റെയും ദാവൂദ് ഇബ്രാഹിമിന്റേയും ഐ.ക്യൂ ലെവല്‍ ഒരുപോലെ: നിതിന്‍ ഗഡ്കരി
എഡിറ്റര്‍
Monday 5th November 2012 10:26am

ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പുതിയ പ്രസ്താവന ഇന്നലെ പലരുടേയും നെറ്റി ചുളിക്കുന്നതായിരുന്നു. വലിയ താരതമ്യ പഠനമാണ് ഇന്നലെ നിതിന്‍ ഗഡ്കരി നടത്തിയത്. സ്വാമി വിവേകാനന്ദന്റേയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റേയും ഐ.ക്യു ലെവല്‍ ഒരുപോലെയാണെന്നാണ് നിതിന്‍ ഗഡ്കരിയുടെ പുതിയ കണ്ടുപിടുത്തം.

Ads By Google

ലിംഗവിവേചനം ശരിയല്ല. ഓരോ ആളുകളുടേയും കഴിവിനനുസരിച്ചാണ് അവരെ വിലയിരുത്തേണ്ടതെന്ന് പറഞ്ഞാണ് ദാവൂദ് ഇബ്രാഹിമിനേയും സ്വാമി വിവേകാനന്ദനേയും ഗഡ്കരി ഉദാഹരിച്ചത്.

മനശാസ്ത്രപരമായി നമ്മള്‍ നോക്കുകയാണെങ്കില്‍  ദാവൂദ് ഇബ്രാഹിമിന്റേയും സ്വാമി വിവേകാനന്ദന്റേയും ഐ.ക്യു ലെവല്‍ ഏതാണ്ട് ഒരേപോലെയായിരിക്കുമെന്നാണ് തോന്നുന്നത്. എന്നാല്‍ വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ കഴിവും വിവേചന ബുദ്ധിയും ഭാരതത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തി. എന്നാല്‍ അതേസമയം ദാവൂദ് ഇബ്രാഹിം അത് കുറ്റകൃത്യങ്ങളും തിന്മയും മാത്രം ചെയ്യാനായി ഉപയോഗപ്പെടുത്തി.അദ്ദേഹത്തിന്റെ ലോകം പാപകര്‍മങ്ങളുടേതായിരുന്നു-ഗഡ്കരി പറഞ്ഞു.

നല്ല ഉദ്ദേശത്തോടെയായിരുന്നു ഗഡ്കരി ഈ ഉദാഹരണം നടത്തിയതെങ്കിലും ഗഡ്കരിയുടെ ഈ പ്രസ്താവന പാര്‍ട്ടിയ്ക്കകത്തും പുറത്തും ഏറെ ചലനമുണ്ടാക്കിയിട്ടുണ്ട്. സ്വാമി വിവേകാനന്ദനെ മാര്‍ഗദര്‍ശിയായി കാണുന്ന പാര്‍ട്ടിയിലെ ഒരു അംഗം തന്നെ അദ്ദേഹത്തെ ഇത്തരത്തില്‍ താരതമ്യം ചെയ്തതില്‍ പലര്‍ക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് അറിയുന്നത്.

Advertisement