മുംബൈ:അധോലോകനായകന്‍ ദാവുദ് ഇബ്രാഹിമിന്റെ മകന്‍ മോയിന്റെ വിവാഹസല്‍ക്കാരം മാറ്റിവെച്ചു.

മുംബൈയില്‍വെച്ച് സഹോദരനുനേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് സല്‍ക്കാരം മാറ്റിവെച്ചത്.സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണ് ഇദ്ദേഹം.അല്‍ ഖയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ വധത്തെത്തുടര്‍ന്ന് ദാവുദിന്റെ കുടുംബത്തിന്റെ കഷ്ടകാലം ആരംഭിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ദാവുദിനെ തങ്ങള്‍ക്കു കൈമാറാന്‍ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കസ്‌കറിന്റെ അംഗരക്ഷകന്‍ ആരിഫ് കൊല്ലപ്പെട്ടു.

മെയ് 27 വെള്ളിയാഴ്ച മകന്റെ നിക്കാഹ് നടത്താനും 28 ന് സല്‍ക്കാരം നടത്താനുമായിരുന്നു പദ്ധതി. ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് സല്‍ക്കാരം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെച്ചിരിക്കുകയാണ്.