എഡിറ്റര്‍
എഡിറ്റര്‍
ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് ബി.ജെ.പി മന്ത്രിയും പൊലീസ് ഉദ്യോഗസ്ഥരും; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
എഡിറ്റര്‍
Thursday 25th May 2017 6:05pm

 

നാസിക്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വം പങ്കെടുത്തത് വിവാദമാകുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് ബി.ജെ.പി നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നടപടി വിവാദമായിരിക്കുന്നത്.


Also read കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ‘ആ ഭാഗം’ പോയ സന്ന്യാസിയെ മുഖ്യമന്ത്രിയാക്കിയേക്കും: കോടിയേരി


പിടികിട്ടാ പുള്ളിയായി രാജ്യം പ്രഖ്യാപിച്ച ദാവൂദിനെ ദുബായില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുന്നതിനിടെയാണ് ദാവൂദിന്റെ കുടുംബവുമായുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ബന്ധം പുറത്ത വരുന്നത്. മഹാരാഷ്ട്രയിലെ മന്ത്രിയും എം.എല്‍.എമാരും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ബി.ജെ.പി നേതാവും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുമായ ഗിരീഷ് മഹാജന്‍, ബി.ജെ.പി എം.എല്‍.എമാരായ ദേവ്യാനി ഫരണ്ടെ, ബാലാസാഹേബ് സനപ്, സീമ ഹിരയ്, അസിസ്റ്റന്‍ഡ് കമ്മീഷണറും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുമടക്കം പത്തിലധികം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്.

വിവാഹത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാസിക് പൊലീസ് മേധാവി രവീന്ദ്ര സിംഗാള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിംഗാളിനോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Dont miss പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ലിംഗം ഛേദിക്കണം; ആഹ്വാനവുമയി ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ 


കഴിഞ്ഞ 19നായിരുന്നു വിവാഹ വിരുന്ന് നടന്നിരുന്നത്. ദാവൂദിന്റെ ഭാര്യാ സഹോദരിയുടെ മകളുടേതായിരുന്നു വിവാഹം. മന്ത്രി എത്രയും പെട്ടന്ന് രാജിവെക്കണമെന്നും മുഖ്യമന്ത്രി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ആവശ്യപ്പെട്ടു.

എന്നാല്‍ കുടുംബത്തിന് ദാവൂദുമായുളള ബന്ധം അറിയില്ലെന്നാണ് മന്ത്രി ഗിരീഷ് മഹാജന്‍ പറയുന്നത്. മുസ്ലിം മത പുരോഹിതന്‍ ക്ഷണിച്ചത് പ്രകാരമാണ് വിവാഹത്തിനു പോയതെന്നും മന്ത്രി പറയുന്നു.

Advertisement