ദാവോസ്: ലോക സാമ്പത്തിക ഫോറത്തിന്റെ അഞ്ചു ദിവസത്തെ ഉച്ചകോടി സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ ഇന്ന് തുടങ്ങും. തൊണ്ണൂറ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. സാമ്പത്തിക പ്രതിസന്ധി 2011ല്‍ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിനിടെയാണ് ഉച്ചകോടി.

മുപ്പത് രാഷ്ട്രതലവന്‍മാരും, നൂറ് ഇന്ത്യക്കാരടക്കം 1400 വ്യവസായ പ്രമുഖരും പങ്കെടുക്കും. ഉച്ചകോടിക്കെതിരെ ദാവോസില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.