എഡിറ്റര്‍
എഡിറ്റര്‍
‘അവിടേയും ഇവിടേയും വാര്‍ണര്‍, നീയേന്താ കുമ്പിടിയ്ക്ക് പഠിക്ക്യാ’; ആറാം ഓവറിലെ അവസാന പന്തും ഏഴാം ഓവറിന്റെ ആദ്യ പന്തും ബാറ്റു ചെയ്ത് വാര്‍ണര്‍
എഡിറ്റര്‍
Thursday 13th April 2017 11:30am

മുംബൈ: ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ആറാമത്തെ ഓവറിലെ ലാസ്റ്റ് പന്തില്‍ ബൗണ്ടറി നേടിയ വാര്‍ണര്‍ തന്നെയായിരുന്നു ഏഴാം ഓവറിലെ ആദ്യ പന്തു നേരിട്ടതും. കേട്ടു കേള്‍വിയില്ലെങ്കിലും സംഗതി നേരാണ്.

അമ്പയര്‍മാരായ നിതിന്‍ മേനോനും സി.കെ നന്ദനും സംഭവിച്ച അശ്രദ്ധയാണ് മുംബൈ ഇന്ത്യന്‍സ്-സണ്‍േൈസഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ പിഴവിനു കാരണം. ചെറുതെങ്കിലും വളരെ പ്രധാനപ്പെട്ട കാര്യമാണ് അമ്പയര്‍മാര്‍ ശ്രദ്ധിക്കാതെ പോയതും വാര്‍ണര്‍ മുതലാക്കിയതും.

അമ്പയര്‍മാരുടെ അശ്രദ്ധ മൂലം സണ്‍റൈസേഴ്‌സിന് നിര്‍ണ്ണായകമായ വാര്‍ണറിന്റെ വിക്കറ്റ് നഷ്ടമായില്ലെന്നു മാത്രമല്ല.തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി വാര്‍ണര്‍ സ്‌ട്രൈക്കും കൈമാറി. ആ ഓവറില്‍ ശിഖര്‍ ധവാന്‍ രണ്ടു ഫോറും ഒരു സിക്‌സും പിന്നീട് നേടി.

ജസ്പ്രീത് ബുംറ എറിഞ്ഞ ആറാം ഓവറിന്റെ അവസാന പന്തു ബാറ്റു ചെയ്ത ഡേവിഡ് വാര്‍ണര്‍ ഏഴാം ഓവറില്‍ മിച്ചല്‍ മഗ് ലെഗാന്‍ എറിഞ്ഞ ആദ്യ പന്തും നേരിട്ടു. അമ്പയറായിരുന്ന സി.കെ നന്ദന്‍ വാര്‍ണറിന്റെ കള്ളക്കളി അറിയുക പോലും ചെയ്തില്ല. നിയമപ്രകാരം ഇതു കുറ്റകരമാണ്.


Also Read: മൂന്നാര്‍ ഒഴിപ്പിക്കല്‍: മാധ്യമങ്ങളെ ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഹീറോയാകാന്‍ ശ്രമിക്കുന്നു; തരംതാണ നാടകത്തിനു കൂട്ടു നില്‍ക്കുന്ന മന്ത്രിയ്ക്ക് വേറെ പണിയില്ലേയെന്ന് എം.എല്‍.എ എസ്. രാജേന്ദ്രന്‍ 


വിവാദങ്ങളൊന്നുമില്ലാതെ പോകുന്ന ഐ.പി.എല്‍ പത്താം സീസണിന്റെ ആദ്യ വിവാദമായിരിക്കും ഇന്നലെ മത്സരത്തിനു ശേഷം ആരംഭിച്ചത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ശിഖര്‍ ധവാനും ഇത് ശ്രദ്ധിച്ചില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

Advertisement