എഡിറ്റര്‍
എഡിറ്റര്‍
ടീമംഗങ്ങള്‍ക്ക് പേടിയില്ല: ഹൈദരാബാദ് സുരക്ഷിതമെന്ന് ഡേവിഡ് വാര്‍ണര്‍
എഡിറ്റര്‍
Friday 1st March 2013 3:07pm

ഹൈദരാബാദ്: 15 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്‌ഫോടനങ്ങള്‍ നടന്നെങ്കിലും ഹൈദരാദില്‍ തങ്ങളുടെ ടീം സുരക്ഷിതരാണെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.

ഹൈദരാബാദിലെ സെക്യൂരിറ്റി വളരെ ശക്തമാണെന്നും തങ്ങള്‍ക്ക് ഇവിടെ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു.

Ads By Google

ഞാന്‍ എപ്പോഴൊക്കെ ഇന്ത്യയില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ എനിയ്ക്ക് ഏറെ സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുണ്ട്. 10 മില്യന്‍ ആളുകള്‍ താമസിക്കുന്ന ഹൈദരാബാദില്‍ ജനങ്ങളെ പൂര്‍ണമായും ഞങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പറ്റില്ല. എങ്കിലും സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ആലോചിച്ച് ടീമിന് യാതൊരു ആശങ്കയും ഇല്ല.

ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ആളുകള്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത അവസരത്തില്‍ ഇവിടെ വന്ന് കളിക്കുന്നതില്‍ മാനസികമായി വിഷമമുണ്ട്. പക്ഷേ ഇത് ഞങ്ങളുടെ ജോലി കൂടിയാണ്. അവരുടെ വിഷമത്തില്‍ പങ്കുചേരാനേ സാധിക്കൂള്ളൂ- വാര്‍ണര്‍ പറഞ്ഞു.

ബോംബ് സ്‌ഫോടനം നടന്നെങ്കിലും ഹൈദരാബാദില്‍ വെച്ച് നടത്താനിരുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരം മാറ്റിവെയ്ക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിരുന്നില്ല.

ഓസ്‌ട്രേലിയന്‍ ടീമിനായി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം വരെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഇവര്‍ക്ക് സെക്യൂരിറ്റിക്കായി 20000 പോലീസുകാരും സ്‌റ്റേഡിയത്തിനകത്ത് 1500 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ടീമംഗങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement