എഡിറ്റര്‍
എഡിറ്റര്‍
മദ്യശാലയില്‍ അടിപിടി: വാര്‍ണര്‍ക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്
എഡിറ്റര്‍
Thursday 13th June 2013 12:18pm

david-warner

സിഡ്‌നി: മദ്യശാലയില്‍ അടിപിടിയുണ്ടാക്കിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ക്ക് വിലക്ക്. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോ റൂട്ടിനെയാണ് വാര്‍ണര്‍ മദ്യശാലയില്‍ വെച്ച്  മര്‍ദ്ദിച്ചത്.
Ads By Google

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിട്ടു.

ഇക്കാര്യത്തില്‍ അച്ചടക്ക നടപടി ആവശ്യമെങ്കില്‍ കൈകൊള്ളുമെന്നും, കുറ്റം തെളിഞ്ഞാല്‍ വാര്‍ണറെ തിരികെ നാട്ടിലേക്ക് തന്നെ അയക്കുമെന്നും ഓസ്‌ട്രേലിയന്‍  ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ന്യൂസിലാന്‍ഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് മുമ്പാണ് വാര്‍ണര്‍ മദ്യശാലയില്‍ അടിപിടിയുണ്ടാക്കിയത്. ഇതിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് വാര്‍ണറെ വിലക്കാന്‍ തീരുമാനമെടുത്തത്.

പ്രശ്‌നത്തില്‍ വാര്‍ണര്‍ കുറ്റക്കാരനാണെന്നും, ഇംഗ്ലണ്ട് താരം നിരപരാധിയുമാണെന്നും ഇംഗ്ലണ്ട് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് അറിയിച്ചു. സംഭവത്തില്‍ വാര്‍ണര്‍  ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ഖേദപ്രകടനം നടത്തി. ജോ റൂട്ടിനെ നേരിട്ട് വിളിച്ചും വാര്‍ണര്‍ മാപ്പുപറഞ്ഞു.

കഴിഞ്ഞ മാസം ട്വിറ്ററിലൂടെ രണ്ട് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരെ ചീത്തവിളിച്ചതിന് വാര്‍ണര്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിഴയിട്ടിരുന്നു. പുതിയ വിവാദത്തോടെ, വാര്‍ണര്‍ക്ക് ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം കിട്ടുന്ന കാര്യത്തിലും ഇതോടെ സംശയത്തിലായി.

Advertisement