എഡിറ്റര്‍
എഡിറ്റര്‍
‘അശ്വിനെ ബഹുമാനിച്ചേ മതിയാകു അയാളെ നേരിടാനുള്ള തന്ത്രം തന്റെ കയ്യില്‍ തയ്യാറാണ്’: ഡേവിഡ് വാര്‍ണര്‍
എഡിറ്റര്‍
Friday 17th February 2017 12:23am

 

ന്യൂദല്‍ഹി: ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ഇന്ത്യന്‍ ബൗളര്‍ അശ്വിനെ പുകഴ്ത്തി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അശ്വിന്റെ ബൗളിങ്ങിനെ നേരിടാന്‍ താന്‍ തന്ത്രങ്ങള്‍ ഒരുക്കിയതായും വാര്‍ണര്‍ വ്യക്തമാക്കി.


Also read ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യയെ തേടിയെത്തുന്നത് 10 ലക്ഷം ഡോളറിന്റെ സമ്മാനം


 

ഇന്ത്യന്‍ ബാറ്റിംങ് നിരയില്‍ കോഹ്‌ലിയെ പോലെ ഓസീസിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ഓപ്പണിംങ് ബാറ്റ്‌സ്മാനായ ഡേവിഡ് വാര്‍ണര്‍. കഴിഞ്ഞ മത്സരങ്ങളില്‍ ടീമിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നതും. മുന്‍ പരമ്പരകളില്‍ ഇന്ത്യന്‍ വിജയ ശില്‍പ്പിയായ അശ്വിന്‍ തന്നെയാകും തങ്ങളുടെയും മുഖ്യ എതിരാളി എന്നാണ് വാര്‍ണര്‍ പറയുന്നത്.

‘അശ്വിനെപ്പോലെ ഒരു താരത്തെ ബഹുമാനിച്ചേ മതിയാകൂ. ഒരു ബാറ്റ്‌സ്മാനെപ്പോലെ അശ്വിന്‍ ചിന്തിക്കുന്നു. അശ്വിനെതിരെ അച്ചടക്കത്തോടെയേ കളിക്കാനാവൂ. അദ്ദേഹത്തിന്റെ കരുത്തിനെതിരെയാണു ഞാന്‍ ബാറ്റ് ചെയ്യേണ്ടത്. ഞങ്ങള്‍ രണ്ടുപേരും കൂടി നടത്താന്‍പോകുന്നതു ഗംഭീര പോരാട്ടമാകും’ വാര്‍ണര്‍ പറഞ്ഞു.

്അശ്വിനു പുറമെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെക്കുറിച്ചും വാര്‍ണര്‍ മനസ്സ് തുറന്നു. ‘ഈ ദശകത്തിന്റെ താരമാണ് കോഹ്‌ലി. എല്ലാ ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് അയാള്‍ കാഴ്ചവെക്കുന്നത്. ഒരു രാജ്യത്തെ മൊത്തും തനിക്കൊപ്പം കൊണ്ടു പോകുന്ന വിരാട് ഒരു തികഞ്ഞ പോരാളിയാണ്’ വാര്‍ണര്‍ പറഞ്ഞു. വിരാടിനെപ്പോലെ ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, ഡുപ്ലെസി തുടങ്ങിയവരും ഉത്തരവാദിത്വം കൂടുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതായും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement