എഡിറ്റര്‍
എഡിറ്റര്‍
പരിക്കില്‍ നിന്നും മുക്തനായി ഡേവിഡ് വില്ല തിരിച്ചു വരുന്നു
എഡിറ്റര്‍
Tuesday 22nd January 2013 1:13pm

മാഡ്രിഡ്: പരിക്ക് വിവാദത്തിന് മറുപടി നല്‍കാന്‍ ബാഴ്‌സലോണയുടെ സ്‌ട്രൈക്കര്‍ ഡേവിഡ് വില്ലയുടെ തിരിച്ചുവരവ്. മലാഗയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തമായ തിരിച്ചടി നല്‍കാനുള്ള ടീമിന്റെ തീരുമാനത്തിന് ആത്മവിശ്വാസം പകരുന്നതാണ് പുതിയ വാര്‍ത്ത.

Ads By Google

മാസങ്ങള്‍ക്ക് മുമ്പ് പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഡേവിഡ് വില്ലയും, ഫോര്‍വേര്‍ഡര്‍ ഐസക് ക്യൂന്‍സയുമാണ് ടീമിലെത്തിയത്. ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടുള്ള പരിശീലനവും ഇവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ചിട്ടുണ്ട്.

2011 ന്റെ അവസാനം നടന്ന ക്ലബ് വേള്‍ഡ് കപ്പില്‍  വില്ലയുടെ  കാലിന് പരിക്കേറ്റതിനാല്‍ ഈ സ്‌പെയിന്‍ സ്‌ട്രൈക്കര്‍ പങ്കെടുത്ത മത്സരങ്ങളിലെല്ലാം വീഴ്ചകള്‍ പതിവായിരുന്നു. ശക്തമായ മസില്‍സ് വേദനയും ഇദ്ദേഹത്തെ വളരെ മോശമായി ബാധിച്ചതിനെ തുടര്‍ന്നാണ് വില്ല മത്സരങ്ങളില്‍ നിന്നും വിട്ട് നിന്നത്.

റെക്കോര്‍ഡ് മുന്നേറ്റമായിരുന്നിട്ടും സ്പാനിഷ് ലീഗിലെ തോല്‍വിയും നിരന്തര പരിക്കുകളും ടീമിനെ വളരെയേറെ ബാധിച്ചിരുന്നു. ഡേവിഡ് വില്ലയുടെയും ഐസക് ക്യൂന്‍സയുടെയും തിരിച്ചു വരവ് ടീം വെബ്‌സൈറ്റിലൂടെ അറിയിച്ചത്. ഏഴ മാസം മുമ്പ് മുട്ടിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ക്യൂന്‍സ ചികിത്സയ്ക്കായി പോയത്.

ശസ്്ത്രക്രിയയ്ക്ക് ശേഷമാണ് ക്യുന്‍സ തിരിച്ചുവരുന്നത്. ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് 25 അംഗങ്ങളുള്ള ടീം പരിശീലനം നേടിയതായും ക്ലബ്ബിന്റെ വെബ്‌സൈറ്റ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ടീമിനെ പിടികൂടിയ പരിക്കുകളുടെ ഘോഷയാത്രയ്ക്ക് ശക്തമായ മറുപടി ക്വാര്‍ട്ടര്‍ ഫൈനലിലൂടെ നല്‍കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സിലോണയിപ്പോള്‍.

Advertisement