റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പ്രമുഖ താരങ്ങളെല്ലാം വലിയ വെല്ലുവിളി നേരിടാതെ മുന്നേറുന്നു. ബ്രിട്ടന്റെ ആന്‍ഡി മുറേയും സ്വീഡന്റെ റോബിന്‍ സോഡര്‍ലിംഗും മൂന്നാംറൗണ്ടിലെത്തിയിട്ടുണ്ട്.

സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ ഉയര്‍ത്തിയ കനത്ത വെല്ലുവിളി മറികടന്നാണ് സോഡര്‍ലിംഗ് മൂന്നാംറൗണ്ടിലെത്തിയത്. സേവ്യര്‍ മാലിസിനെ തോല്‍പ്പിച്ചാണ് മുറേ മുന്നേറ്റം നടത്തിയത്.

വനിതാവിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപോവയും ഇറ്റാലിയന്‍ താരം ഫ്രാന്‍സിസ്‌കാ ഷിയാവോണും മുന്നേറിയിട്ടുണ്ട്. ക്രിസ്റ്റിന മക്ഹാലേയെ 6-3,6-1 സെറ്റിന് തോല്‍പ്പിച്ചാണ് ഷിയാവോണ്‍ ഓപ്പണില്‍ മുന്നേറിയത്. സ്വന്തം നാട്ടുകാരിയായ എക്തറീന മക്രോവയെയാണ് ഷറപ്പോവ തോല്‍പ്പിച്ചത്.